Sunday, July 4, 2010

ജിമെയിലില്‍ കൂടുതല്‍ സൌകര്യങ്ങള്‍


ജിമെയില്‍ മുന്നേറുകയാണ്്. ഓണ്‍ലൈന്‍ ഭീമന്‍മാരായ യാഹൂ മെയിലിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി ഒന്നാം സ്ഥാനത്തെത്താനുള്ള കുതിപ്പ് 2004 ഏപ്രില്‍ ഒന്നാം തിയ്യതി മുതല്‍ തന്നെ ആരംഭിച്ചതാണ്. അന്ന് അപകടം മണത്തറിഞ്ഞ യാഹൂ തങ്ങളുടെ വെബ്സൈറ്റ് പൂര്‍ണ്ണമായും വെബ് 2 സംവിധാനം ഉപയോഗിച്ച് പുനക്രമീകരിച്ചെങ്കിലും ജിമെയിലിന് ഒട്ടും കുലുക്കമുണ്ടായില്ല. മാതൃസ്ഥാപനമായ ഗൂഗിളിനെപ്പോലെ പുറംമോടിയിലല്ല, ഉള്ളടക്കത്തിലാണ് കാര്യമെന്നാണ് ജിമെയിന്റെയും ഭാഷ്യം.

മറ്റാരും കൊണ്ടുവരുന്നതിന് മുമ്പേതന്നെ ഇ^മെയിലില്‍ ചാറ്റിംഗ് സംവിധാനം ഏര്‍പ്പെടുത്തിയത് മുന്നേറ്റത്തിലേക്കുള്ള ജിമെയിലിന്റെ പുതിയൊരു കാല്‍വെപ്പായിരുന്നു. നേരത്തെ യാഹൂവില്‍ ഇതിന്നായി യാഹൂ മെസഞ്ചര്‍ ഡൌണ്‍ലോഡ് ചെയ്യേണ്ടിയിരുന്നു. യാഹൂ മെസഞ്ചറിലെ വോയ്സ്, വീഡിയാ ചാറ്റിംഗ് ജിമെയില്‍ തങ്ങളുടെ മെയിലിന്റെ തന്നെ ഭാഗമാക്കിയത് യാഹൂവിന് കനത്ത പ്രഹരമായി. ചാറ്റ്ചെയ്യാന്‍ അതുവരെ യാഹൂ മെസഞ്ചര്‍ ഉപയോഗിച്ചിരുന്നവര്‍ ജിമെയിലേക്ക് ചുവടുമാറ്റിയപ്പോള്‍ യാഹൂവും തങ്ങളുടെ മെയിലില്‍ ചാറ്റിംഗ് സംവിധാനമേര്‍പ്പെടുത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമായില്ല.

ഗൂഗിളിന്റെ സോഷ്യല്‍ നെറ്റ്വര്‍ക്കായ 'ഓര്‍ക്കൂട്ട്' വളരുന്നതും സമാന സംവിധാനമായ യാഹൂവിന്റെ 'യാഹൂ-360' കെട്ടുകെട്ടി പോകുന്നതും നാം കണ്ടു. അതുപോലെ ജിമെയിലില്‍ നിന്നിറങ്ങിയ ആകര്‍ഷകമായ മറ്റൊരിനമാണ് ജിമെയില്‍ ലാബ്സും (Gmail Labs) അതിലുപയോഗിക്കുന്ന വെബ് ഗാഡ്ജെറ്റുകളും. ജിമെയില്‍ ലാബ്സിനെക്കുറിച്ച് അറിയുന്നവര്‍ പറയാറുള്ളത് അത് 'Some Crazy Experimental Stuff' എന്നാണ്. ജിമെയില്‍ സെറ്റിംഗ്സില്‍ കയറിയാല്‍ നമുക്ക് ജിമെയില്‍ ലാബ്സ് കാണാവുന്നതാണ്. വ്യത്യസ്ത വെബ്സൈറ്റുകളില്‍ നിന്നും ബ്ലോഗുകളില്‍ നിന്നും വിവിധ തരം ആപ്ളിക്കേഷനുകള്‍ കൊണ്ടുവരാനുള്ള വിദ്യയാണ് ഗാഡ്ജറ്റുകള്‍ (Gadgets). ഇത് നമ്മുടെ ജിമെയില്‍ പേജിലും പ്രയോഗിക്കാവുന്നതാണ്. ജിമെയില്‍ ലാബ്സില്‍ തന്നെ ഉള്‍ക്കൊള്ളിച്ച (inbuilt) കുറെയധികം ഗാഡ്ജറ്റുകളുണ്ട്.

അതോടൊപ്പം ഇതര വെബ്സൈറ്റുകളില്‍ നിന്നും നമുക്ക് ഗാഡ്ജെറ്റുകള്‍ കൊണ്ടുവരാവുന്നതാണ്. അതിന്നായി ജിമെയില്‍ ലാബ്സിലെ അവസാനത്തെ ഓപ്ഷനായ Add any gadjet by URL എന്നത് ഇനാബിള്‍ (Enable) ചെയ്യണം. ഇനി ജിമെയില്‍ സെറ്റിംഗ്സ് എടുത്താല്‍ Gadjet എന്ന പുതിയൊരു ടാബ് പ്രത്യക്ഷമാകുന്നതാണ്. അതില്‍ Add any Gadjet by URL എന്നിടത്ത് പുതിയ ഗാഡ്ജെറ്റുകളുടെ URL കൊടുക്കാവുന്നതാണ്. ഇതിന്നായുള്ള URL ഗൂഗിള്‍ ഗാഡ്ജറ്റ് ഹോം പോജായ http://www.google.com/ig/directory?synd=open ലിങ്കില്‍ ലഭിക്കുന്നതാണ്. ഇതില്‍ നമുക്ക് ഇഷ്ടമുള്ള ഗാഡ്ജറ്റ് തിരഞ്ഞെടുക്കുക. ശേഷം Add to your Webpage ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് താഴെ പ്രത്യക്ഷമാകുന്ന Get the code ക്ലിക്ക് ചെയ്യുക. പിന്നീട് tag ല്‍ നിന്ന് .xml ഉള്ള http:// ലിങ്ക് തിരഞ്ഞെടുക്കുക. ഉദാഹരണമായി ജിമെയിലില്‍ ട്വിറ്റര്‍ ഗാഡ്ജറ്റ് കുട്ടിച്ചേര്‍ക്കാന്‍ http://www.twittergadget.com/gadget_gmail.xml എന്ന് തിരഞ്ഞെടുക്കുക. ഈ ലിങ്ക് നേരെ ജിമെയില്‍ സെറ്റിംഗ്സില്‍ Add a gadject by its URL എന്നിടത്തേക്ക് നല്‍കുക. ഇതോടെ നമ്മുടെ ജോലി തീര്‍ന്നു. ഇങ്ങനെ നല്‍കുന്ന ഗാഡ്ജറ്റ് ജിമെയില്‍ പേജിന്റെ ഇടതുഭാഗത്ത് പ്രത്യക്ഷപ്പെടുന്നു. Orkut, Facebook, Twitter, Yahoo Messenger, Orkut Scraps, Youtube, ebuddy full messenger തുടങ്ങിയവയെല്ലാം ഈ രീതിയില്‍ നമ്മുടെ ജിമെയില്‍ പേജിലുള്‍പ്പെടുത്താവുന്നതാണ്. ഈ രിതിയില്‍ ഗൂഗിളില്‍ തന്നെ ആയിരക്കണക്കിന് ഗാഡ്ജറ്റുകള്‍ ലഭ്യമാണെന്നത് പലര്‍ക്കും അറിയില്ല

Tuesday, September 15, 2009

സോഫ്റ്റ്​വെയര്‍- സൗജന്യവും സ്വാതന്ത്ര്യവും!




സ്വതന്ത്രമായി ഉപയോഗിക്കാനും ഉപയോഗക്രമത്തെക്കുറിച്ച് പഠിക്കാനും അതില്‍ മാറ്റം വരുത്താനും യാതൊരു തടസ്സങ്ങളുമില്ലാതെ എത്ര പകര്‍പ്പുകള്‍ വേണമെങ്കിലും എടുത്ത് ഉപയോഗിക്കാനും സാധിക്കുന്ന സോഫ്റ്റ്‌വെയറുകളാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍. സാധാരണയായി സ്വതന്ത്രസോഫ്റ്റ്‌വെയര്‍ സൌജന്യമായി ലഭ്യമാണ്. അതിന് ലഭ്യമാക്കാനാവശ്യമായ പണം മാത്രമേ നല്‍കേണ്ടിവരികയുള്ളു. ഇംഗ്ലീഷില്‍ "ഫ്രീ സോഫ്റ്റ്‌വെയര്‍" എന്നതില്‍ "ഫ്രീ" എന്നാല്‍ സൌജന്യമെന്നല്ല, മറിച്ച് "സ്വാതന്ത്രം" എന്നാണ്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തിന്റെ സ്ഥാപകനായ റിച്ചാര്‍ഡ്‌ മാത്യൂ സ്റ്റാള്‍മാന്‍ (ചിത്രം കാണുക) 1983 ല്‍ ഒരു സ്വതന്ത്ര ഓപറേറ്റിങ്ങ്‌ സിസ്റ്റം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ "ഗ്നു" പ്രൊജക്റ്റ്‌ ആരംഭിച്ചു. 1985ല്‍ ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൌണ്ടേഷന്‍ ( FSF ) ആരംഭിച്ചു. എന്നാല്‍ ഒരു ഓപറേറ്റിങ്ങ്‌ സിസ്റ്റത്തിന് വേണ്ട പ്രധാന ഭാഗമാണ് "കേണല്‍" ( Kernel ). പക്ഷെ ഗ്നു പ്രൊജക്റ്റ്‌ തുടങ്ങി വച്ച "ഹേര്‍ഡ്" ( Hurd ) വേണ്ടത്ര പുരോഗതി പ്രാപിച്ചിരുന്നില്ല. 1991ല്‍ "ലൈനസ് ടോര്‍വാള്‍ട്സ്" എന്ന ഫീനിഷ് വിദ്യാര്‍ഥി "ലിനക്സ്‌" കേണല്‍ കൊണ്ടുവന്നു. അദ്ധേഹത്തിന്റെ സുഹുര്‍ത്തുക്കള്‍ "ഗ്നു" പ്രൊജക്റ്റ്‌ "ലിനക്സ്‌" കേണലുമായി സംയോജിപ്പിച്ച് "ഗ്നു/ലിനക്സ്‌" ഓപറേറ്റിങ്ങ്‌ സിസ്റ്റം ഉണ്ടാക്കി. ഇന്ന് നമ്മള്‍ സ്കൂളുകളില്‍ ഉപയോഗിക്കുന്നത് "ഗ്നു/ലിനക്സ്‌" അടിസ്ഥാനമാക്കി നിര്‍മിച്ച ഓപറേറ്റിങ്ങ്‌ സിസ്റ്റം ആണ്.


സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ചിലപ്പോള്‍ സൌജന്യമായി ലഭിക്കണമെന്നില്ല. എന്നാല്‍ അത് ഉപയോഗിക്കുന്നതിന് പണം നല്‍കേണ്ടതില്ല. കൂടാതെ അത് ഏതൊരുപയോക്താവിനും സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യം നല്‍കുന്നവയായിരിക്കും.

സൌജന്യമായി ലഭിയ്ക്കുന്ന ഒരു സോഫ്റ്റ്‌വെയര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ആകണമെന്നില്ല. സൌജന്യമായതും സ്വതന്ത്രമല്ലാത്തതുമായ സോഫ്റ്റ്‌വെയറുകളെ ഫ്രീവെയര്‍ ( സൌജന്യസോഫ്റ്റ്‌വെയര്‍ ഇംഗ്ലീഷില്‍ "Freeware" ) എന്നു് വിളിയ്ക്കുന്നു. സൌജന്യസോഫ്റ്റ്‌വെയര്‍ അതിന്റെ പകര്‍പ്പവകാശം നിര്‍മ്മാതാക്കളില്‍തന്നെ നിലനിറുത്തുന്നു. കൂടാതെ ഇവയുടെ സ്രോതസ് ( സോഴ്സ് കോഡ് ) ലഭ്യമായിരിക്കുകയില്ല. ഇവയുടെ കൂടുതല്‍പകര്‍പ്പുകള്‍ ഉപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും ഉണ്ടായിരിക്കുകയില്ല.

സ്വതന്ത്രസോഫ്റ്റ്‌വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍

* 0 ഏതാവശ്യത്തിനും ഇഷ്ടപ്രകാരം ഉപയോഗിയ്ക്കുന്നതിനുള്ള സ്വാതന്ത്ര്യം
* 1 സോഫ്റ്റ്‌വെയര്‍ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു എന്ന് പഠിക്കാനുള്ള സ്വാതന്ത്ര്യം

* 2 പ്രോഗ്രാമിന്റെ പകര്‍പ്പുകള്‍ പുനര്‍വിതരണം ചെയ്യാനുള്ള സ്വാതന്ത്ര്യം
* 3 പ്രോഗ്രാമിനെ നവീകരിയ്ക്കാനും, നവീകരിച്ചവ പുറത്തിറക്കാനുമുള്ള സ്വാതന്ത്ര്യം.

സ്വാതന്ത്ര്യം 1 സ്വാതന്ത്ര്യം 3 എന്നിവ ലഭിക്കുവാന്‍ സോഫ്റ്റ്‌വെയറിന്റെ സ്രോതസ് ലഭ്യമായിരിക്കണം. സ്രോതസ് ഇല്ലാതെ പ്രവര്‍ത്തനത്തെപ്പറ്റി മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോക്താവിന് സോഫ്റ്റ്‌വെയറിന്മേലുള്ള പൂര്‍ണ്ണ നിയന്ത്ര​ണം സാദ്ധ്യമാകുന്നു. ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ അംഗീകരിച്ച ജനീവ കരാര്‍ പ്രകാരം സോഫ്റ്റുവെയര്‍ എന്നതു് പകര്‍പ്പാവകാശ നിയമം വഴി സംരക്ഷിയ്ക്കപ്പെട്ടിട്ടുള്ള കലാസൃഷ്ടിയാണു്. ഓരോ സോഫ്റ്റുവെയറിലുമുള്ള പൂര്‍ണ്ണാവകാശം അതിന്റെ രചയിതാവിലധിഷ്ടിതമാണു്. സ്വതന്ത്ര അനുമതി പത്രങ്ങളിലൂടെ ഓരോ രചയിതാവിനുമുള്ള ഈ അവകാശം ഓരോ ഉപയോക്താക്കളിലും എത്തിച്ചേരുന്നു.

ഏതൊരു സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിനും ഉപയോക്താവ് ചില നിബന്ധനകള്‍ പാലിക്കേണ്ടതാണ്. ഈ നിബന്ധനകളെ സോഫ്റ്റ്‌വെയര്‍ ലൈസെന്‍സ്‌ എന്ന് പറയുന്നു. സ്വതന്ത്ര സോഫ്​റ്റ്വെയറുകള്‍ക്കും ലൈസെന്‍സ് ബാധകമാണ്. സാധാരണ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്ന ഒരു ലൈസെന്‍സ് ആണ് "ഗ്നു ജനറല്‍ പബ്ലിക്‌ ലൈസെന്‍സ്" ( GNU GPL ).

Wednesday, September 2, 2009

IT ക്വിസ്

B.M.BIJU
bmbijuit@gmail.com
IT ക്വിസ്

1. പാസ്പോര്‍ട്ട് സേവനത്തില്‍ പൂര്‍ണ്ണമായി ഇ^ഗവേണന്‍സ് നടപ്പിലാക്കിയ രാജ്യം?
2. ജിയോ ഐ^ഒന്ന് ഉപഗ്രഹം വഴി ഭൂമിയുടെ ചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന കമ്പനി?
3. കേരള വിദ്യാഭ്യാസ വകുപ്പ് ഔദ്യോഗികമായി യു.പി ക്ലാസ്സുകളില്‍ ഐ.ടി പഠനം നടപ്പിക്കിയ വര്‍ഷം?
4. ഇംഗ്ലീഷ് ഭാഷയില്‍ പുതുതായി വന്നുചേരുന്ന പദപ്രയോഗങ്ങള്‍ കാറ്റഗറി തിരിച്ച് അക്ഷരമാലാ ക്രമത്തില്‍ കണ്ടുപിടിക്കാന്‍ സഹായകമായ വെബ്സൈറ്റ്?
5. വീഡിയോ ഡിസ്പ്ലേകളിലേക്ക് കൂടുതല്‍ ഡാറ്റ ചേര്‍ക്കുന്ന സാങ്കേതിക വിദ്യക്ക് പറയുന്ന പേര്?
6. അടുത്തിടെ സി.ഡി.എം.എം ടെക്നോളജിയില്‍ നിന്ന് ജി.എസ്.എമ്മിലേക്ക് മാറിയ മൊബൈല്‍ കമ്പനി?
7. MTNL ഡല്‍ഹിയില്‍ ആരംഭിച്ച 3G സേവനത്തിന്റെ പേര്?
8. ഉപകരണങ്ങളുടെ വിലകള്‍ താരതമ്യം ചെയ്യാന്‍ സഹായിക്കുന്ന വെബ്സൈറ്റ്?
9. മൃഗങ്ങളെ ആസ്പദമാക്കിയുള്ള റൊബോട്ടുകളെക്കുറിച്ചുള്ള പഠനം?
10. കുട്ടികള്‍ക്ക് പേരിടാന്‍ പ്രയോജനപ്പെടുത്താവുന്ന വെബ്സൈറ്റ്?
11. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് ഗവേണ്‍സ് ഫോറത്തിന്റെ (IGF) മൂന്നാമത് അന്താരാഷ്ട്ര സമ്മേളനം നടന്നതെവിടെ?
12. കേരളത്തില്‍ പുതുതായി രംഗത്തെത്തിയ മൊബൈല്‍ ഫോണ്‍ ഓപറേറ്ററിംഗ് കമ്പനിയായ എം.ടി.എസിന്റെ (MTS) പൂര്‍ണ്ണ രൂപം?
13. മലയാള സാഹിത്യ പ്രേമികള്‍ക്ക് വേണ്ടിയുള്ള ഒരു ഓണ്‍ലൈന്‍ മാസിക?
14. WAHO പൂര്‍ണ്ണ രുപം?
15. വായുവില്‍ കൈചലിപ്പിച്ച് സ്വിച്ചുകള്‍ ഓണ്‍ ചെയ്യുക/ഓഫ് ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള റിമോട്ട് കണ്‍ട്രോള്‍ സംവിധാനത്തിന്റെ പേര്?
16. അടുത്ത കാലത്ത് എത് മതനേതാവിന് വേണ്ടിയാണ് യൂട്യൂബ് പ്രത്യേകം ചാനല്‍ തുടങ്ങിയത്?
17. ഐ.ബി.എം കമ്പനി വികസിപ്പിച്ചെടുത്ത സൂപ്പര്‍ കമ്പ്യൂട്ടര്‍?
18. സോഫ്റ്റ്വെയര്‍ ടെസ്റ്റിംഗ് രംഗത്തെ പഠനത്തിനായി മാത്രം ഇന്ത്യയില്‍ സ്ഥാപിതമായ സര്‍വ്വകലാശാല?
19. കുണ്ടറ ഐ.ടി പാര്‍ക്ക് എവിടെയാണ്?
20. ബി.എസ്.എന്‍.എല്‍ കമ്പനിയുടെ ചെയര്‍മാന്‍?
ഉത്തരം
1. ഇന്ത്യ
2. ഗൂഗിള്‍
3. 2009
4. www.wprdspy.com
5. ഓഗ്മെന്റഡ് റിയാലിറ്റി
6. റിലയന്‍സ്
7. MTNL 3D JADOO
8. www.compareindia.com
9. ബയോ മോര്‍ഫിക്സ്
10. www.babynamesindia.ccom കുല്‍ദീപ് ഗോയല്‍
11. ഹൈദ്രാബാദ്
12. Mobie Tele System
13. നാട്ടുപച്ച www.nattupacha.com
14. Work at Home opportunities
15. iPoint 3D
16. പോപ്പ് ബെനഡിക്ട് XVI
17. റോഡ് റണ്ണര്‍
18. എച്ച്.പി സോഫ്റ്റ്വെയര്‍ യൂണിവേഴ്സിറ്റി, ബാംഗ്ലൂര്‍
19. കെല്ലം
20. കുല്‍ദീപ് ഗോയല്‍

ഫയര്‍ഫോക്സില്‍ ബ്രൌസിങ്ങ് സ്പീഡ് ഇരട്ടിയാക്കാം



ഇന്ന് ലോകത്തിലെ എറ്റവും ജനപ്രീയമായ ബ്രൌസറാണ് ഫയര്‍ഫോക്സ്,ഫയര്‍ഫോക്സിന്റെ സവിശേഷതകള്‍ മറ്റുള്ള ബ്രൌസറുകളില്‍ നിന്ന് ഫയര്‍ഫോക്സിനെ വ്യത്യസ്ഥമാക്കുന്നു,നമ്മുടെ ആവശ്യാനുസരണം ഫയര്‍ഫോക്സില്‍ എന്ത് മാറ്റം വേണമെങ്കിലും വരുത്താം,ഉദാഹരണത്തിന് ഓര്‍ക്കുട്ട് കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു ക്ലിക്കിന് എല്ലാവര്‍ക്കും സ്ക്രാപ്പ് അയക്കാവുന്ന തരത്തില്‍ ഓര്‍ക്കുട്ടിനെ ഫയര്‍ഫോക്സിലൂടെ മാറ്റി എടുക്കാം,ഇത് പോലെ ഫയര്‍ഫോക്സ് വഴി നമ്മുടെ ആവശ്യാനുസരണം സൈറ്റുകളെ മാറ്റി എടുക്കാം,ഈ പോസ്റ്റില്‍ ഇതിനെക്കുറിച്ചല്ല പറയുന്നത് എങ്ങനെ നമുക്ക് ഫയര്‍ഫോക്സിന്റെ ബ്രൌസിങ്ങ് സ്പീഡ് കൂട്ടാം എന്നതിനെക്കുറിച്ചാണ്, സാധാരണരീതിയില്‍ ഫയര്‍ഫോക്സ് വരുന്നത് ഡയല്‍ അപ് കണക്ഷന് വേണ്ടിയാണ്,ഇത് കോണ്ടാണ് ബ്രോഡ്ബാന്റ് കണക്ഷനുകളില്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുമ്പോള്‍ സ്പീഡ് കുറവാണ് എന്ന് തോന്നുന്നത്,ഈ ട്രിക്ക് വഴി ബ്രോഡ്ബാന്റ് കണക്ഷന്‍ ഉള്ളവര്‍ക്ക് മുന്‍പ് ഫയര്‍ഫോകിനുള്ളതിനേക്കാള്‍ ഇരട്ടി സ്പീഡ് ലഭിക്കും.ഇനി ഇത് എങ്ങനെ ചെയ്യാം എന്ന് നോക്കാം


ഫയര്‍ഫോക്സിന്റെ അഡ്രസ്ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്ത് എന്റെര്‍ അടിക്കണം,ഇത് ചെയ്യുമ്പോള്‍ ഒട്ടനവധി ഓപ്ഷനുകള്‍ വരും
അതിന്റെ ഫില്‍ട്ടര്‍ ബോക്സില്‍ network.http എന്ന് ടൈപ്പ് ചെയ്യണം
ഇനി വരുന്ന ഓപ്ഷനുകളില്‍ network.http.pipelining എന്ന ഓപ്ഷന്‍ കാണും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്യണം അതുപോലെ network.http.proxy.pipelining ഇതിലും ഡബിള്‍ ക്ലിക്ക് ചെയ്യണം ,ഡബിള്‍ ക്ലിക്ക് ചെയ്യിമ്പോള്‍ ഇതിന്റെ വാല്യൂ true ആകും
ഇനി network.http.pipelining.maxrequests എന്നതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യൂ 30 ആക്കണം
ഇനിയും കൂടുതല്‍ സ്പീഡ് ആവശ്യനുണ്ടെങ്കില്‍ വിന്‍ഡോയുടെ മുകളിലെ ബ്ലാങ്ക് സ്പേസില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് NEW> സെലക്ട് ചെയ്ത് അതില്‍ നിന്ന് Integer സെലക്ട് ചെയ്ത് nglayout.initialpaint.delay ടൈപ്പ് ചെയ്യണം അതിന്റെ വാല്യൂ 0 ആയി സെറ്റ് ചെയ്യണം
ഇതിന് ശേഷം ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്യണം

സോഫ്റ്റ്വെയറുകള്‍ ഒന്നും ഉപയോഗിക്കാതെ തന്നെ വിന്‍ഡോസ് ഫോള്‍ഡറുകള്‍ ലോക്ക് ചെയ്യാം !



വിന്ഡോസ് സിസ്റ്റമുകള് ഉപയോഗിക്കുന്നവറുടെ ഒരു പ്രധാന പ്രശ്നം ആണ് ഫോള്ഡറുകള്ക്ക് സുരക്ഷിതത്വം ഇല്ല എന്നത്,നമുക്ക് സ്വകാര്യമായി ഒരു ഫോള്ഡര് ഉപയോഗിക്കണം എങ്കില് മറ്റുള്ള സോഫ്റ്റ്വെയറുകളെ ആശ്രയിക്കുകയേ രക്ഷയുള്ളൂ.വിന്ഡോസില് ഒരു ഫോള്ഡര് ഹൈഡ് ചെയ്ത് ഇട്ടാല് തന്നെ സെര്ച്ച് ചെയ്ത് ഹൈഡ് ചെയ്ത ഫോള്ഡറുകളെ കണ്ടെത്താം..ഇതിനൊരു ചെറിയ പറിഹാരം ആണ് താഴെ കൊടുത്തിരിക്കുന്നത് മറ്റ് സോഫ്റ്റ്വെയറുകളെ ആശ്രയിക്കാതെ തന്നെ നമുക്ക് സ്വകാര്യമായി ഒരു ഫോള്ഡര് ഉപയോഗ്ഗിക്കാം.ഇതിനായി താഴെ കോടുത്തിരിക്കുന്ന നിര്ദ്ദേശങ്ങള് പാലിച്ചാല് മതി ആദ്യമായി നിങ്ങള്ക്ക് ആവശ്യമുള്ള ഫോള്ഡര് നിര്മ്മിക്കണം ഇനി നിര്മ്മിച്ച ഫോള്ഡര് ആണെങ്കില് അത് ആയാലും മതി ആ ഫോള്ഡറിന്റെ പേര് xxx എന്ന് വെയ്ക്കാം,അത് c ഡ്രയ്വില് ആണ് നിര്മ്മിച്ചത് അടുത്തതായി നിങ്ങളുടെ കമാന്ഡ് പ്രോംറ്റ് ഏടുക്കണം അതിനായി start ല് ക്ലിക്ക് ചെയ്ത് run എടുത്ത് അതില് cmd എന്ന് ടൈപ്പ് ചെയ്ത് എന്റര് കീ അമര്ത്തണം അതിന് ശേഷം കമാന്ഡ് പ്രോംറ്റില് attrib +s +h C:\xxx എന്ന് ടൈപ്പ് ചെയ്ത് എന്റര് അമര്ത്തണം ഇത് ചെയ്ത് കഴിയുമ്പോള് ഫോള്ഡര് ഹിഡന് ആവുകയും,സെര്ച്ച് ചെയ്താല് പോലും കാണുകയും ഇല്ല ഇനി ഈ ലോക്ക് ചെയ്ത ഫോള്ഡര് തുറക്കണം എങ്കില് attrib -s -h C:\xxx എന്ന് ടൈപ്പ് ചെയ്ത് എന്റര് അമര്ത്തണം

ഇന്റര്‍നെറ്റിന് 40


ഇന്റര്‍നെറ്റ് ഇല്ലാത്ത കാലത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് നമ്മള്‍. യൂടൂബും ബ്ലോഗുകളും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം ചേര്‍ന്ന് ആശയവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ് മാറിയിരിക്കുന്നു. ലോകത്ത് നൂറുകോടിയിലേറെപ്പേര്‍ ഇന്ന് ഇന്റര്‍നെറ്റിനെ അവരുടെ കമ്മ്യൂണിക്കേഷന്‍ ഉപാധിയായി കണക്കാക്കുന്നു.

എന്നാല്‍, മറ്റേത് വാര്‍ത്താവിനിമയ ഉപാധിയും പോലെ ഇന്റര്‍നെറ്റും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അതിന് അധികം പിന്നോട്ട് പോകേണ്ടതില്ല. 40 വര്‍ഷമേ ആയിട്ടുള്ളു ഇന്റര്‍നെറ്റ് ആവിര്‍ഭവിച്ചിട്ട്.

1969 സപ്തംബര്‍ രണ്ടിന് ലോസ് ആഞ്ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ലിയോനാര്‍ഡ് ക്ലീന്റോക്കിന്റെ ലാബില്‍ സമ്മേളിച്ച ഇരുപതോളം പേര്‍ വിചിത്രമായ ഒരു കാഴ്ച കണ്ടു. ഭീമാകാരമാര്‍ന്ന രണ്ട് കമ്പ്യൂട്ടറുകള്‍ 15 അടി നീളമുള്ള കേബിളിലൂടെ, അര്‍ഥമില്ലാത്ത ടെസ്റ്റ് ഡേറ്റ വിനിമയം ചെയ്യുന്നു.

ശരിക്കു പറഞ്ഞാല്‍, 1901 ഡിസംബര്‍ 12-ന് അറ്റ്‌ലാന്റിക്കിന് കുറുകെ മോഴ്‌സ്‌കോഡിലെ 'എസ്' അക്ഷരത്തിന് പകരമുള്ള മൂന്ന് ക്ലിക്കുകള്‍ വിനിമയം ചെയ്യുക വഴി ഇറ്റലിക്കാരനായ ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി റേഡിയോയ്ക്ക് ജന്‍മം നല്‍കിയതിന് സമാനമായ ഒന്നായിരുന്നു പ്രൊഫ. ക്ലീന്റോക്കിന്റെയും സംഘത്തിന്റെയും ഡേറ്റാ വിനിമയത്തിലൂടെ സംഭവിച്ചത്.
പില്‍ക്കാലത്ത് ഇന്റര്‍നെറ്റ് എന്ന് വിളിക്കപ്പെട്ട 'അര്‍പാനെറ്റ്'(ARPANET) നെറ്റ്‌വര്‍ക്കിന്റെ തുടക്കം അതായിരുന്നു. ഒരു മാസം കഴിഞ്ഞ് സ്റ്റാന്‍ഫഡ് ഇന്‍സ്റ്റിട്ട്യൂട്ട് ആ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയായി. സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ഉത്താ സര്‍വകലാശാലയും 1969 അവസാനത്തോടെ അര്‍പാനെറ്റില്‍ അണിചേര്‍ന്നു. അങ്ങനെ ആ നെറ്റ്‌വര്‍ക്ക് വളര്‍ന്നു.

1970-കളില്‍ ഇ-മെയില്‍ രംഗത്തെത്തി. ടി.സി.പി/ഐ.പി. കമ്മ്യൂണിക്കേഷന്‍സ് പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നു. ഒട്ടേറെ നെറ്റ്‌വര്‍ക്കുകളെ പരസ്​പരം ബന്ധിക്കാന്‍ അരങ്ങൊരുങ്ങിയത് ഈ പ്രോട്ടോക്കോളുകളോടെയാണ്. അതുവഴി ഇന്റര്‍നെറ്റ് രൂപമെടുത്തു. ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡോട്ട് കോം (.com), ഡോട്ട് ഓര്‍ജ് (.org) തുടങ്ങിയ ഇന്റര്‍നെറ്റ് അഡ്രസ്സിങ് സംവിധാനം 1980-കളില്‍ പിറവിയെടുത്തു.

ബ്രിട്ടീഷ് ഗവേഷകനായ ടിം ബേണേഴ്‌സ് ലീ രൂപം നല്‍കിയ വേര്‍ഡ് വൈഡ് വെബ്ബ് (www) തൊണ്ണൂറുകളുടെ തുടക്കത്തോടെ രംഗത്തെത്തി. അതോടെയാണ് ഇന്റര്‍നെറ്റ് വിപ്ലവം ലോകത്ത് ആരംഭിക്കുന്നത്. ഇന്നു കാണുന്ന രൂപത്തില്‍ ഇന്റര്‍നെറ്റിനെ വിവരവിനിമയത്തിന്റെ ആണിക്കല്ലാക്കി മാറ്റിയത് അതാണ്.

1969-ല്‍ അര്‍പാനെറ്റിന് തുടക്കമിടുന്നതിന് ഏതാണ്ട് ഒരു പതിറ്റാണ്ടിന് മുമ്പ് തന്നെ, ഇന്റര്‍നെറ്റിന്റെ ആണിക്കല്ലായ 'പാക്കറ്റ് നെറ്റ്‌വര്‍ക്കു'കള്‍ സംബന്ധിച്ച ഗണിതസിദ്ധാന്തത്തിന് പ്രൊഫ. ക്ലീന്റോക്ക് രൂപംനല്‍കിയിരുന്നു. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യില്‍ അദ്ദേഹം വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു അത്.

പിന്നീട് അര്‍പാനെറ്റിന് രൂപംനല്‍കുമ്പോഴും, ഇന്നത്തെ നിലയ്ക്ക് വീഡിയോകള്‍ വിനിമയം ചെയ്യാനോ മൈക്രോബ്ലോഗിങ് നടത്താനോ പോഡ്കാസ്റ്റിങിനോ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളാകാനോ തങ്ങളുടെ സൃഷ്ടിക്ക് കഴിയുമെന്ന് പ്രൊഫ. ക്ലീന്റോക്കോ സഹപ്രവര്‍ത്തകരോ സങ്കല്‍പ്പിക്കുക പോലും ചെയ്തിരുന്നില്ല. സ്വതന്ത്രമായി വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒരു തുറന്ന സംവിധാനം, അതുമാത്രമാണ് ഗവേഷകരുടെ മനസിലുണ്ടായിരുന്നത്.

'തുറന്ന സംവിധാനം' എന്ന ആ സങ്കല്‍പ്പത്തിന്റെ ബലത്തിലാണ് ഇന്റര്‍നെറ്റ് ഇന്നത്തെ നിലയിലേക്ക് വളര്‍ന്നത്. അതേസമയം, കമ്പ്യൂട്ടര്‍ ഭേദകര്‍ പോലുള്ള കുബുദ്ധികള്‍ വഴി ഇന്ന് ഇന്റര്‍നെറ്റിന് ഏറ്റവും വലിയ ഭീഷണിയാകുന്നതും ആ തുറന്ന മനോഭാവം തന്നെയാണ്.

ഒരു സൈനികപദ്ധതി എന്ന നിലയ്ക്ക് ഇന്റര്‍നെറ്റിന് ആദ്യകാലത്ത് സാമ്പത്തിക സഹായം ചെയ്തത് യു.എസ്. സര്‍ക്കാരാണ്. പക്ഷേ, മഹത്തായ ഒരു ആശയമെന്ന നിലയ്ക്ക് അതിന് വളര്‍ന്നുവരാന്‍ അവര്‍ തടസ്സം നിന്നില്ല. 1990-ല്‍ ടിം ബേണേഴ്‌സ് ലീ വേള്‍ഡ് വൈഡ് വെബ്ബിന് രൂപം നല്‍കിയപ്പോള്‍, അത് ഇന്റര്‍നെറ്റില്‍ റിലീസ് ചെയ്യാന്‍ ആരോടും അനുവാദം പോലും ചോദിക്കേണ്ടി വന്നില്ല. അത്രയ്ക്ക് സ്വതന്ത്രമായാണ് ഇന്റര്‍നെറ്റ് വളര്‍ന്നത്.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇന്ന് ഇന്റര്‍നെറ്റിലേക്ക് ചെക്കേറുകയാണ്. പുതിയ വ്യാപാര മാതൃകകളും സാമ്പത്തിക പരിപ്രേക്ഷ്യവും ഇന്റര്‍നെറ്റിനായി ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇതുവരെ മനുഷ്യന്‍ വികസിപ്പിച്ച സര്‍വ മാധ്യമസാധ്യതകളും സമ്മേളിക്കാനുള്ള ഇടമായിക്കൂടി ഇന്റര്‍നെറ്റ് പരിണമിച്ചിരിക്കുന്നു. ഗുട്ടര്‍ബര്‍ഗിന്റെയും മാര്‍ക്കോണിയുടേയും ബേര്‍ഡിന്റെയും മുന്നേറ്റങ്ങളെ നാല്പത് വര്‍ഷംകൊണ്ട് ഇന്റര്‍നെറ്റ് അതിന്റെ ചിറകിന്‍ കീഴിലാക്കിയിരിക്കുന്നുവെന്ന സാരം.